മാതൃത്വം ആഘോഷിക്കാം: മികച്ച ഗര്‍ഭകാല പരിചരണ സ്കീമുകളുമായി അല്‍-ഹിലാൽ ഹോസ്പിറ്റൽസ്

മനാമ: ഗര്‍ഭകാല പരിചരണത്തിനും പ്രസവ ശസ്ത്രക്രിയക്കും വമ്പിച്ച കിഴിവുകളുമായി അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍& മെഡിക്കല്‍ സെന്‍റേഴ്സ്.
മാതൃത്വം ആഘോഷിക്കാം എന്ന ആശയത്തിലൂന്നി ഒമ്പത് മാസത്തെ ഗര്‍ഭകാല പരിചരണ സ്കീമുകള്‍ക്ക് ആശുപത്രി രൂപം കൊടുത്തിട്ടുണ്ട്. വെറും 120 ബഹ്റൈന്‍ ദിനാറിന് പ്രസവം വരെയുള്ള എല്ലാ പരിചരണവും നിര്‍ദ്ദേശങ്ങളും വിദഗ്ദരുടെ മേല്‍ നോട്ടത്തില്‍ ലഭിക്കുന്നതാണ്. ആശങ്കകളും സങ്കീര്‍ണ്ണതകളും അകറ്റി കുഞ്ഞിനെ വരവേല്‍ക്കാന്‍ അമ്മയെ സഹായിക്കുന്നതാണ് ഈ സ്കീം.

പ്രസവ ശസ്ത്രക്രിയയുടെ ചാര്‍ജില്‍ 20% കിഴിവാണ് ഇപ്പോള്‍ ലഭിക്കുക. ഒപ്പം ലാപ്രോസ്കോപിക് ഗൈനക്കോളജി സര്‍ജറിക്കുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. അല്‍ ഹിലാല്‍ ആശുപത്രിയുടെ എല്ലാ ശാഖകളിലും ഈ സൗകര്യങ്ങള്‍ ലഭ്യമാണ്.

ഡോ.ഊര്‍മിള സെമാന്‍, ഡോ.മൈഥിലി സുരേഷ്, ഡോ.ആയിഷ സെയ്ദ് ഖാസി, ഡോ.ജാസ്മിന്‍.എസ്, ഡോ.ദേവിശ്രീ രാധാമണി, ഡോ.രേഖ ഖദ്ദാം, ഡോ.രജനി രാമചന്ദ്രന്‍, ഡോ.ഏലിയാമ്മ ജോസഫ് എന്നീ വിദഗ്ദ ഡോക്ടര്‍മാരാണ് പ്രസവവും ഗര്‍ഭകാലവും ആശങ്കകളില്ലാതെ നേരിടാനായി അല്‍ ഹിലാല്‍ ആശുപത്രികളില്‍ സേവന സന്നദ്ധരായി പ്രവര്‍ത്തിക്കുന്നത്.