ബഹ്റൈനിൽ തണുപ്പ് കൂടുന്നു; പത്ത് ദിവസത്തേക്ക് തണുത്ത കാലാവസ്ഥ തുടരാൻ സാധ്യത

മനാമ : ബഹ്റൈനിൽ അടുത്ത പത്ത് ദിവസത്തേക്ക് തണുപ്പ് കൂടിയ കാലാവസ്ഥ ആയിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. താപനില 13 ഡിഗ്രിയിലും കുറയാൻ സാധ്യതയുണ്ട്. തണുത്ത പൊടിക്കാറ്റിന്റെ ശക്തി വർധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

പകൽ സമയത്ത് ഇപ്പോൾ 26 ഡിഗ്രി സെൽഷ്യസ് വരെ താപനില  ഉയരുന്നുണ്ട്. വൈകുന്നേരങ്ങളിൽ തണുപ്പ് കൂടുന്ന സാഹചര്യം ആണ് ഇപ്പോൾ. എന്നാൽ അടുത്ത പത്ത് ദിവസത്തേക്ക് പകൽ സമയത്തും താപനില കുറയാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.