ബഹ്‌റൈന്‍ തെക്കേപ്പുറം കുടുംബ സംഗമം

ബി.ആര്‍.ടി.സി-2020 ജനറല്‍ ബോഡി യോഗവും കുടുംബ സംഗമവും മുഹറഖിലെ റാഷിദ് അല്‍ സയാനി മജ്‌ലിസില്‍ വെച്ച് നടന്നു. ബഹ്‌റൈനിലെ കോഴിക്കോട് സിറ്റിയില്‍ നിന്നുള്ള തെക്കേപ്പുറത്തുകാരുടെ കൂട്ടായ്മയാണ് ബഹ്‌റൈന്‍ തെക്കേപ്പുറം കമ്മിറ്റി. കമ്മറ്റിയുടെ അഞ്ചാം വാര്‍ഷികം പ്രമാണിച്ചാണ് ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചത്.

പ്രസിഡന്റ് ഡി. മിസ്ബാഹിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് പി.സലിം ഉദ്ഘാടനം ചെയ്തു. ബി.ആര്‍.ടി.സിയുടെ അഞ്ച് വര്‍ഷം വീഡിയോ ഡോക്യുമെന്ററിയിലൂടെ യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു. കമ്മിറ്റിയുടെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ടിവി. നവാസ് അവതരിപ്പിച്ചു. ഇസ്ലാമിക പ്രഭാഷകന്‍ സമീര്‍ ഫാറൂഖി, മുന്‍ സെക്രട്ടറി പി.വി മന്‍സൂര്‍ എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

അംഗങ്ങളുടെ കുട്ടികളുടെ ഖുര്‍ആന്‍ പാരായണവും മറ്റ് വിവിധ മത്സരങ്ങളും നടന്നു. ജമീല ശഹബീസിന്റെ ഖിറാഅത്തോട് കൂടി തുടങ്ങിയ പരിപാടിക്ക് നവാസ് സ്വാഗതവും ട്രഷറര്‍ പിവി സമീര്‍ നന്ദിയും പറഞ്ഞു. എക്‌സിക്യുട്ടീവ് അംഗങ്ങളായ ദില്‍ഷാദ്, കെവി നിഷാബ്, വി എസ് നൗഷാദ് അലി, പിവി ശഹബീസ്, ശിഹാബ്, എസ് വി സിയാദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അഹമദ് ഗുലാം, റഫീക്ക്, ബഷീര്‍, ഫാരിസ്, റാസിക്ക്, സാജിദ്, നദീര്‍, ഈസ, ഗുല്‍സാര്‍, വലീദ്, ഫജല്‍ എന്നിവര്‍ വിവിധ വിംഗുകളെ നിയന്ത്രിച്ചു.