കുട്ടികള്‍ക്കായി ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സാഹിത്യക്യാമ്പ് ഒരുങ്ങുന്നു

മനാമ: ബഹ്‌റൈനിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കായി ഒരുങ്ങുന്ന ‘പെന്‍ വേള്‍ഡ്’സാഹിത്യ ക്യാംപിലേക്ക് രജിസ്റ്റ്‌ട്രേഷന്‍ ആരംഭിച്ചു. ബഹ്റൈന്‍ കേരളീയ സമാജമാണ് പരിപാടിയുടെ സംഘാടകര്‍. ഫെബ്രുവരി അവസാനവാരം നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിനോട് അനുബന്ധിച്ചാണ് ക്യാംപ് നടക്കുന്നത്. ഫെബ്രുവരി 21 വെള്ളിയാഴ്ച രാവിലെ 9 മണി മുതലായിരിക്കും കാര്യപരിപാടികള്‍ തുടങ്ങുക.

ഗള്‍ഫ് മേഖലയിലെ മുന്‍നിര എഴുത്തുകാര്‍ പങ്കെടുക്കുന്ന വര്‍ക്ക്‌ഷോപ്പുകള്‍, വ്യക്തിത്വ വികസന സെഷനുകള്‍ എന്നിവ ഈ ക്യാമ്പിന്റെ ആകര്‍ഷണമാണ്. പത്തിനും പതിനെട്ടിനും ഇടയ്ക്കുള്ള കുട്ടികള്‍ക്കായിരിക്കും ക്യാമ്പില്‍ പ്രവേശനം. ക്യാംപ് ഇംഗ്ലീഷ് ഭാഷയിലായിരിക്കും നടത്തപ്പെടുക.

താല്‍പ്പര്യമുള്ള കുട്ടികള്‍ 15 നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 39139494, 33381808 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.