കൊറോണ വൈറസ്; എണ്ണ ഉല്‍പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക് ന്റെ നിര്‍ദേശത്തെ പിന്തുണച്ച് ബഹ്റൈൻ ഓയില്‍ മിനിസ്ട്രി

മനാമ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇന്ധന ഉല്‍പാദനം വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദേശവുമായി ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിംഗ് കണ്‍ട്രീസ് (ഒപിഇസി). പ്രതിദിനം 60,000 ബാരല്‍ ഉല്‍പാദനം താല്‍കാലികമായി വെട്ടികുറയ്ക്കാനാണ് തീരുമാനം. തീരുമാനത്തിന് ബഹ്റൈന്‍ ഓയില്‍ മിനിസ്ട്രി പിന്തുണ നല്‍കിയിട്ടുണ്ട്.

ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ ആവശ്യകത കുറയാന്‍ സാധ്യതയുണ്ട്. ഇക്കാര്യം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് ഓയില്‍ മിനിസ്റ്റര്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ വ്യക്തമാക്കി.