മനാമ: ദേശീയ ധനകാര്യ സാമ്പത്തിക മന്ത്രാലയം 2019ലെ പ്രാഥമിക സാമ്പത്തിക ഫലങ്ങള്‍ പുറത്തു വിട്ടു. ബജറ്റ് കമ്മി 24% കുറയ്ക്കുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചു. ഇത് 2018ലെ ജിഡിപിയുടെ 6.3%ത്തില്‍ നിന്ന് 2019ല്‍ ജിഡിപിയുടെ 4.7%മായി കുറഞ്ഞു. രാജ്യത്തിന്റെ എണ്ണ ഇതര വരുമാനം പ്രതിവര്‍ഷം 63% വര്‍ദ്ധിച്ചു. അതേസമയം സര്‍ക്കാര്‍ ചിലവ് 3%വും രാജ്യത്തിന്റെ പ്രാധമിക ബജറ്റ് കമ്മി വര്‍ഷം തോറും 85%വും കുറഞ്ഞു.
2018ല്‍ ആരംഭിച്ച ഫിസ്‌ക്കല്‍ ബാലന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ സാമ്പത്തികമായ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കി. സര്‍ക്കാര്‍ ചിലവ് അവലോകനം, പുതിയ ചിലവ് നിയന്ത്രണങ്ങള്‍, പൊതു മേഖല തൊഴിലാളികള്‍ക്കായി സ്വമേധയാ വിരമിക്കല്‍ പദ്ധതി, വാറ്റ് (VAT) നടപ്പിലാക്കല്‍ എന്നിവയാണ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍. 2022ല്‍ സമീകൃത ബജറ്റ് അവതരിപ്പിക്കുക എന്നതാണ് ഫിസ്‌ക്കല്‍ ബാലന്‍സ് പ്രോഗ്രാമിന്റെ ലക്ഷ്യം.
ഇതുകൂടാതെ ജിഡിപി വളര്‍ച്ച കണക്കുകളും മന്ത്രാലയം പുറത്തുവിട്ടു. കണക്കുകള്‍ പ്രകാരം 2019ല്‍ സാമ്പത്തിക വളര്‍ച്ച 2.1%തില്‍ എത്തി. ഇത് എണ്ണ ഇതര വളര്‍ച്ചയുടെ 2.3% വര്‍ദ്ധനവാണ്. 2020ല്‍ ജിഡിപി 2.7% വര്‍ദ്ധനവാണ് രാജ്യം പ്രതീക്ഷിക്കുന്നത്.