ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം വര്‍ഗീയതക്കു മേലുള്ള വികസനത്തിന്റെയും മതേതരത്വത്തിന്റെയും വിജയം; ബഹ്റൈന്‍ ആം ആദ്മി കൂട്ടായ്മ

AAP

മനാമ: ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം വര്‍ഗീയതക്കു മേലുള്ള വികസനത്തിന്റെയും മതേതരത്വത്തിന്റെയും വിജയംമെന്ന് ആം ആദ്മി ബഹ്റൈന്‍ ഘടകം. ബിജെപി ഉയര്‍ത്തിയ വര്‍ഗീയ രാഷ്ട്രീയത്തെ തറപറ്റിച്ച ആംആദ്മി വിജയം വികസനത്തിനും മതേതരത്വത്തിനും വേണ്ടി നിലകൊള്ളുന്നവര്‍ക്ക് പ്രത്യാശ നല്‍കുന്നതാണെന്ന് ആം ആദ്മി ബഹ്റൈന്‍ കൂട്ടായ്മ കണ്‍വീനര്‍ നിസാര്‍ കൊല്ലം പറഞ്ഞു. കേന്ദ്ര ഭരണാനുകൂല്യം ദുര്‍വിനിയോഗം ചെയ്തും തലസ്ഥാനത്തു നടക്കുന്ന സി.എ.എ വിരുദ്ധ സമരത്തെ വര്‍ഗീയവത്കരിച്ചും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയും ബിജെപി നടത്തിയ എല്ലാ പ്രചരണങ്ങളെയും ഡല്‍ഹി ജനത തള്ളിക്കളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വര്‍ഗീയതയെ മുഖമുദ്രയാക്കി ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ആംആദ്മി വികസനവും വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് രണ്ടാം തവണ ജനങ്ങളിലേക്കിറങ്ങിയത്. സംസ്ഥാനത്ത് ബിജെപിയെ എതിര്‍ക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് മാത്രമേ കഴിയൂ എന്നാണ് കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തിലൂടെ മനസിലാകുന്നതെന്നും ആം ആദ്മി ബഹ്റൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. അടുത്ത അഞ്ചു വര്‍ഷവും വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, വൈദ്യുതി, വെള്ളം തുടങ്ങിയ പൗരന്മാരുടെ അടിസ്ഥാന പ്രശ്നങ്ങളും പ്രകടന പത്രികയില്‍ മുന്നോട്ടു വെച്ചിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാവും ആം ആദ്മി സര്‍ക്കാര്‍ മുന്‍ഘടന നല്‍കുകയെന്നും ആം ആദ്മി ബഹ്റൈന്‍ വ്യക്തമാക്കി.

ഇന്ത്യയുടെ ഭാവി രാഷ്ട്രീയത്തില്‍ ആം ആദ്മി പാര്‍ട്ടി എഴുതിതള്ളാന്‍ കഴിയാത്ത ശക്തിയായി സാധാരണ ജനങ്ങളില്‍ വളര്‍ന്നു വരുകയാണെന്നും ആം ആദ്മി ബഹ്റൈന്‍ കൂട്ടിച്ചേര്‍ത്തു. ആദ്മി ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹി വിജയം പ്രവര്‍ത്തകര്‍ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ സാധാരണ പ്രവാസികളോടൊപ്പം മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. രക്ഷാധികാരി കെ.ആര്‍ നായര്‍, സെക്രട്ടറി വിനു ക്രിസ്റ്റി, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സിബിന്‍ സലീം, അസ്‌കര്‍ പൂഴിത്തല, ഫൈസല്‍ സല്മാബാദ്, ഹെന്റി, ഫര്‍ഹാന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!