കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ ജനറൽ ബോഡി യോ​ഗം ഫെബ്രുവരി 13ന്

മനാമ: കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻറെ വാർഷിക ജനറൽ ബോഡി മീറ്റിംഗ് ഫെബ്രുവരി 13ന് സഗയ്യ റസ്റ്റോറൻറ് ഹാളിൽ വെച്ച് നടക്കും. വൈകിട്ട് 7.30 മണിക്കാണ് യോ​ഗം ആരംഭിക്കുക. പുതിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പും വാർഷിക റിപ്പോർട്ട് അവതരണവും നടക്കുന്നതായിരിക്കും. ഇലക്ട്രൽ ഓഫീസർ ശ്രീ ദിനേശ് കണ്ണൂരിന്റെ നേതൃത്വത്തിൽ ആയിരിക്കും തെരഞ്ഞെടുപ്പ് നടപടികൾ. പ്രസ്തുത പരിപാടിയിലേക്ക് എല്ലാ മെമ്പർമാരെയും സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി അറിയിച്ചു