മനാമ: കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻറെ വാർഷിക ജനറൽ ബോഡി മീറ്റിംഗ് ഫെബ്രുവരി 13ന് സഗയ്യ റസ്റ്റോറൻറ് ഹാളിൽ വെച്ച് നടക്കും. വൈകിട്ട് 7.30 മണിക്കാണ് യോഗം ആരംഭിക്കുക. പുതിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പും വാർഷിക റിപ്പോർട്ട് അവതരണവും നടക്കുന്നതായിരിക്കും. ഇലക്ട്രൽ ഓഫീസർ ശ്രീ ദിനേശ് കണ്ണൂരിന്റെ നേതൃത്വത്തിൽ ആയിരിക്കും തെരഞ്ഞെടുപ്പ് നടപടികൾ. പ്രസ്തുത പരിപാടിയിലേക്ക് എല്ലാ മെമ്പർമാരെയും സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി അറിയിച്ചു