ഒരു കുടൂംബത്തിലെ അഞ്ച് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി: ഒരു കുടൂംബത്തിലെ അഞ്ച് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഡല്‍ഹിയിലെ ഭജന്‍പുരയിലാണ് സംഭവം. മൂന്ന് മുതിര്‍ന്നവരും രണ്ടു കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെട്ടതായിട്ടാണ് പ്രാഥമിക വിവരം. മരണകാരണം വ്യക്തമായിട്ടില്ല. മൃതദേഹങ്ങള്‍ മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ട്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണ്.

ഗൃഹനാഥനായ ശംഭു(43), ഇയാളുടെ ഭാര്യ സുനിത(38) ഇവരുടെ മൂന്ന് മക്കള്‍ എന്നിവരാണ് മരിച്ചത്. ആറ് മാസം മുന്‍പാണ് ഇവര്‍ ഭജന്‍പുര ജില്ലയില്‍ താമസം ആരംഭിച്ചത്. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമെ മറ്റു വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയുവെന്ന് പോലീസ് അറിയിച്ചു. പ്രത്യേക അന്വേഷണസംഘമാണ് കേസ് കൈകാര്യം ചെയ്യുന്നത്.