മര്‍കസ് സമ്മേളന ബഹ്‌റൈന്‍ തല പ്രഖ്യാപനം ഫെബ്രുവരി 15ന്

മനാമ: മര്‍കസ് സമ്മേളന ബഹ്‌റൈന്‍ തല പ്രഖ്യാപനം ഫെബ്രുവരി 15ന് നടക്കും. രാത്രി ഹൂറ ചാരിറ്റി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മര്‍കസ് ജനറല്‍ മാനേജറും കേരള ഹജജ് കമ്മിറ്റി ചെയര്‍മാനുമായ സി.മുഹമ്മദ് ഫൈസി മുഖ്യാതിഥിയായി സംബന്ധിക്കും. സുസ്ഥിര സമൂഹം സുഭദ്ര രാഷട്രം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 9 മുതല്‍ 12 വരെ നടക്കുന്ന മര്‍കസ് വാര്‍ഷിക സമ്മേളനത്തിന്റെ ബഹ്‌റൈന്‍ നാഷണല്‍ തല പ്രഖ്യാപനം വിജയിപ്പിക്കാന്‍ ആര്‍.എസ്.സി നാഷനല്‍ പ്രവര്‍ത്തക സമിതി ആഹ്വാനം ചെയ്തു.

നാഷണല്‍ ചെയര്‍മാന്‍ അബ്ദുള്ള രണ്ടത്താണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ആര്‍.എസ്.സി ഇക്കാര്യം പ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്. അബ്ദുറഹീം സഖാഫി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ബഷീര്‍ മാസ്റ്റര്‍ ക്ലാരി, അഷ്‌റഫ് മങ്കര, അഡ്വക്കറ്റ് ഷബീറലി സംബന്ധിച്ചു.