മെഡ് ഹെല്‍പ് ബഹ്റൈന്‍ ഷെയ്ഖ് സല്‍മാന്‍ ബിന്‍ അബ്ദുള്ള ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു

മനാമ: മെഡ് ഹെല്‍പ് ബഹ്റൈന്‍ ഷെയ്ഖ് സല്‍മാന്‍ ബിന്‍ അബ്ദുള്ള ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായ സമ്മേളനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് വലിയ ആശയും പ്രതീക്ഷയും ആയി മാറിക്കഴിഞ്ഞ ഫിറോസ് കുന്നംപറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയില്‍ ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

സാധാരണക്കാരായ പ്രവാസികളുടെ ആരോഗ്യ പ്രയാസങ്ങള്‍ പരിഹരിക്കുകയെന്നതാണ് മെഡി ഹെല്‍പ്പിന്റെ പ്രാഥമിക ലക്ഷ്യം. പല ഹോസ്പിറ്റലിലും നല്‍കുന്ന പ്രമോഷനുകളുടെയും മെഡിക്കല്‍ ക്യാമ്പുകളിലൂടെയും ഡോക്ടര്‍മാരെ കാണുവാന്‍ പലപ്പോഴും അവസരങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ മരുന്നുകള്‍ വാങ്ങിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും. ഗവണ്‍മെന്റ് ആശുപത്രികളില്‍ നിന്ന് സൗജന്യമായി ലഭിച്ചിരുന്ന മരുന്നിന്റെ ലഭ്യത കുറഞ്ഞതും വലിയ പ്രയാസമാണ് സാധാരണക്കാരായ പ്രവാസികള്‍ക്കിടയില്‍ ഉണ്ടാക്കിയത്. ഇത്തരമൊരു നിര്‍ണായക ഘട്ടത്തിലാണ് ആവശ്യക്കാര്‍ക്ക് മരുന്ന് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മെഡ് ഹെല്പ് ബഹ്റൈന്‍ കൂട്ടായ്മക്ക് രൂപീകൃതമാവുന്നത്.

ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് സ്റ്റാലിന്‍ ജോസഫ്, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ഐ സി ആര്‍ എഫ് പ്രധിനിധി ഡോ. ബാബു രാമചന്ദ്രന്‍, കാന്‍സര്‍ കെയര്‍ ചെയര്‍മാന്‍ പി.വി.ചെറിയാന്‍, കെഎംസിസി ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, കെ.സി.എ.പ്രസിഡന്റ് സേവി മാത്തുണ്ണി, ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചീഫ് ഗസ്റ്റ് ഷെയ്ഖ് സല്‍മാനുള്ള മെഡ് ഹെല്പിന്റെ ഉപഹാരം രക്ഷാധികാരി എം.എ.ഷൗക്കത്ത് സാഹിബും ഫിറോസ് കുന്നംപറമ്പിലിനുള്ള ആദരവിനുള്ള മെമന്റോ ഷെയ്ഖ് സല്‍മാനും കൈമാറി. മെഡ് ഹെല്പ് രക്ഷാധികാരി എം.ഏ. ഷൌക്കത്ത് സാഹിബ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സാന്ത്വനസ്പര്‍ശം ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഹാരിസ് നന്ദിയും പറഞ്ഞു.

ഇന്ത്യന്‍ ക്ലബ് ജനറല്‍ സെക്രട്ടറി ജോബ് ജോസഫ്, ബിനു കുന്നംന്താനം, കെ.ആര്‍. നായര്‍, സി.കെ. അബ്ദുല്‍ റഹ്മാന്‍, ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. ബിനു, രാജേഷ് നമ്പ്യാര്‍,കുട്ടൂസ മുണ്ടേരി,സോമന്‍ ബേബി, കെഎംസിസി മുന്‍ പ്രസിഡന്റ് എസ്. വി. ജലീല്‍,നജീബ് കടലായി, ചാള്‍സ് ആലുക്ക,ഷാജി കാര്‍ത്തികേയന്‍, ജലീല്‍ മാധ്യമം,നിസാര്‍ കുന്നംകുളത്തിങ്ങല്‍,സല്‍മാനുല്‍ ഫാരിസ്,കമാല്‍ മുഹയദ്ധീന്‍,അനസ് റഹീം എന്നിവര്‍ സന്നിഹിതരായിരുന്നു.

ചീഫ് കോര്‍ഡിനേറ്റര്‍ ഗഫൂര്‍ കൈപമംഗലം,ജനറല്‍ കോര്‍ഡിനേറ്റര്‍ നാസര്‍ മഞ്ചേരി, പ്രോഗ്രാം കമ്മിറ്റി ട്രഷറര്‍ ജ്യോതിഷ് പണിക്കര്‍, അഷ്റഫ് കട്ടില്‍ പീടിക, നിസാര്‍ കൊല്ലം , ബഷീര്‍ അമ്പലായി, സൈഫുദ്ധീന്‍ കൈപമംഗലം, ജോയ്, ലത്തീഫ് ആയഞ്ചേരി, അന്‍വര്‍ ശൂരനാട്, സാനിപോള്‍, ഫൈസല്‍ കണ്ടിത്താഴ , അന്‍വര്‍ കണ്ണൂര്‍, ശ്രീജ ശ്രീധരന്‍, സലാം മംബാട്ടുമൂല, യു. കെ. അനില്‍ കുമാര്‍, ആഷിഖ് മേഴത്തൂര്‍,അജിത്ത്, മൊയ്ദീന്‍ പയ്യോളി,നസീഹ് യൂസഫ് , യു. കെ. ബാലന്‍, നവാസ് അലി, കാസിം പാടാത്തകായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.