രണ്ട് ദിവസത്തെ യു എ ഇ സന്ദർശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധി പങ്കെടുത്ത പൊതു പരിപാടികളിലും പ്രവാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഭാവിയിലെ ഇന്ത്യൻ പ്രധാനമന്ത്രിയെന്നാണ് ജനാവലി രാഹുലിനെ അഭിസംബോധന ചെയ്തത്.
ഇന്നലെ വൈകുന്നേരം സബീല്‍ കൊട്ടാരത്തിലാണ് രാഹുല്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനെ കണ്ടത്. ശൈഖ് മുഹമ്മദിന്റെ വിനയത്തെയും അദ്ദേഹത്തിന്റെ സഹിഷ്ണുതയെയും പരമാര്‍ശിച്ചു കൊണ്ടാണ് രാഹുല്‍ ശേഷം നടന്ന പത്ര സമ്മേളനത്തിൽ സംസാരിച്ച് തുടങ്ങിയത്. ചുതലുകളില്‍ 50 വര്‍ഷം പിന്നിടുന്ന ഭരണാധികാരിയെ രാഹുല്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.