അതിശയകരമായ വിലക്കുറവിൽ ലോകോത്തര നിലവാരമുള്ള ഉത്പന്നങ്ങളുമായി ‘ഗിഫ്റ്റ് വില്ലേജ്’ ഡിപ്പാർട്ട്മെന്റ് സ്റ്റോർ ഉദ്ഘാടനം ചെയ്തു

മനാമ: ലോകോത്തര നിലവാരമുള്ള ഉല്പന്നങ്ങളുമായി ‘ഗിഫ്റ്റ് വില്ലേജ് ഡിപ്പാർട്ട് മെന്റ് സ്റ്റോർ ‘ മനാമ ഗുദൈബിയയിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ  ഉദ്ഘാടനം ചെയ്തു. ഗുദൈബിയ (പഴയ ലാസ്റ്റ് ചാൻസിന് എതിർവശം) ബഹ്‌റൈൻ മുൻ പാർലമെന്റ് അംഗം അഹമ്മദ് അബ്ദുൽ വാഹിദ് ഖർറാത്ത, സയ്യിദ് ഫഖ്‌റുദീൻ കോയ തങ്ങൾ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. കമ്പനി ചെയര്‍മാന്‍ – അലിഅഹമ്മദ് അബ്ദുല്ലാ റാദി, മാനേജിംഗ് ഡയറക്ടർ – എ .ടി. അമീര്‍ഷാ, ഡയറക്ടർ-  ഷനൂബ് കിഴിശ്ശേരി, ഷോപ്പ് മാനേജർ-മുഹമ്മദ് റിഷാൻ, ബഹ്റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു. സിറ്റിമാക്സ് ഗ്രൂപ് ചെയർമാൻ അബ്ദുൽ ഖാദർ ഹാജി ആദ്യ വില്പന നിർവഹിച്ചു.

വിവിധ രാജ്യക്കാരായ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള ഉല്പന്നങ്ങളുടെ വില്പനയുമായിട്ടാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ഭക്ഷ്യവസ്തുക്കളും ടെക്സ്റ്റൈല്‍ ഉല്പന്നങ്ങളും ഒഴികെ മറ്റ് എല്ലാവിധ സാധനങ്ങളും  ഇവിടെ  ലഭ്യമാണ്. വിവിധതരം  ബ്രാന്‍ഡഡ് വാച്ചുകള്‍, ബാഗുകള്‍, ഗുണനിലവാരമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, സൗന്ദര്യ വർദ്ധക വസ്തുക്കൾ, തുടങ്ങി ഗുണനിലവാരാവും വിലക്കുറവും മികച്ച സേവനവും  ഗിഫ്റ്റ് വില്ലേജിന്റെ പ്രത്യേകതയാണെന്ന് മാനേജ്മെന്റ് അവകാശപ്പെട്ടു.
ഗള്‍ഫ് രാഷ്ട്രങ്ങളിലും സ്വദേശത്തും ബിസിനസ്സില്‍ കഴിവുതെളിയിച്ച ഒരുകൂട്ടം നിക്ഷേപകരുടെ  സംരംഭമാണ് ഗിഫ്റ്റ് വില്ലേജ്. വ്യവസായ രംഗത്ത് പതിനഞ്ചുവർഷത്തെ പ്രവൃത്തിപരിചയവുമായാണ് ഗിഫ്റ്റ് വില്ലേജ് ഗ്രൂപ്പ് ബഹറൈനിലും പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
സൌദി അറേബ്യയിലും യു .എ.ഇ ലുമുൾപ്പടെ  നിരവധി ഡിപ്പാർട്ടുമെൻറ് ഷോപ്പുകൾ പ്രവർത്തിച്ചു വരുന്നതായും  ഗിഫ്റ്റ് വില്ലേജ് ഡിപ്പാർട്ടുമെന്റ് സ്റ്റോറി  കൂടുതൽ ഷോപ്പുകൾ  ബഹ്‌റൈനിൽ കൂടുതൽ സ്ഥലങ്ങളിൽ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.