മനാമ: ലോകോത്തര നിലവാരമുള്ള ഉല്പന്നങ്ങളുമായി ‘ഗിഫ്റ്റ് വില്ലേജ് ഡിപ്പാർട്ട് മെന്റ് സ്റ്റോർ ‘ മനാമ ഗുദൈബിയയിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്തു. ഗുദൈബിയ (പഴയ ലാസ്റ്റ് ചാൻസിന് എതിർവശം) ബഹ്‌റൈൻ മുൻ പാർലമെന്റ് അംഗം അഹമ്മദ് അബ്ദുൽ വാഹിദ് ഖർറാത്ത, സയ്യിദ് ഫഖ്‌റുദീൻ കോയ തങ്ങൾ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. കമ്പനി ചെയര്‍മാന്‍ – അലിഅഹമ്മദ് അബ്ദുല്ലാ റാദി, മാനേജിംഗ് ഡയറക്ടർ – എ .ടി. അമീര്‍ഷാ, ഡയറക്ടർ- ഷനൂബ് കിഴിശ്ശേരി, ഷോപ്പ് മാനേജർ-മുഹമ്മദ് റിഷാൻ, ബഹ്റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു. സിറ്റിമാക്സ് ഗ്രൂപ് ചെയർമാൻ അബ്ദുൽ ഖാദർ ഹാജി ആദ്യ വില്പന നിർവഹിച്ചു.



