നിയാർക്കിന്‌ വേണ്ടി ഗോപിനാഥ് മുതുകാട് ഫെബ്രുവരി 8 ന് ബഹ്‌റൈനിൽ: ‘എം ക്യൂബ്’ മീഡിയാ ലോഞ്ചിങ് നിർവഹിച്ചു

DSC_9770
മനാമ: നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ്‌ റിസർച്ച് സെന്റർ (നിയാർക്ക്‌)ന് വേണ്ടി ഫെബ്രുവരി 8ന് പ്രൊഫ: ഗോപിനാഥ് മുതുകാടും സംഘവും ബഹ്‌റൈനിൽ എത്തുന്നു.
മേജർ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ,
ബഹ്‌റൈൻ കേരളീയ സമാജത്തിൽ അന്നേ ദിവസ്സം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും മാജിക് വിസ്മയത്തിലൂടെ  ഒരുക്കുന്ന മോട്ടിവേഷൻ ക്ലാസ്സ്‌, ഖാലിദ് അൽസാദ് അവതരിപ്പിക്കുന്ന അൽഹിലാൽ ഹോസ്പിറ്റൽ “എംക്യൂബ്” പ്രചാരണത്തിനായി ബാങ്കോക് റെസ്റ്റാറ്റാന്റിൽ മീഡിയ ലോഞ്ചിങ് നടത്തി.
വിവിധ മീഡിയ പ്രതിനിധികളും, നിയാർക്ക്‌ ബഹ്‌റൈൻ, എംക്യൂബ് ഓർഗനൈസിങ് കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.
വാഷിംഗ്ട്ടൺ ആസ്ഥാനമായി സ്പെഷ്യലി എയ്ഡഡ് കുട്ടികൾക്കായുള്ള ഗവേഷണ സ്ഥാപനത്തിനിന്റെ മാർഗനിർദേശത്തിൽ ഭിന്നശേഷി കുട്ടികൾക്കായി നാല് ഏക്കർ ഭൂമിയിൽ കൊയിലാണ്ടി പന്തലായനിയിൽ നിർമാണ പ്രവർത്തനം നടക്കുന്ന നിയാർക്ക് , ഏഷ്യയിലെ ഇത്തരത്തിലുള്ള മികച്ച ഗവേഷണ സ്ഥാപനമായി ഉയർന്ന് വരുമ്പോൾ ബഹ്‌റൈനിലെ മുഴുവൻ മലയാളി സമൂഹത്തിന്റയും പിന്തുണ നിയാർക്കിന് ഉണ്ടാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!