ട്രാൻസിറ്റ് യാത്രികർക്ക് നാല് ദിവസം വരെയുള്ള ബഹ്റൈൻ സന്ദർശനത്തിനായി ഓൺഅറൈവൽ വിസക്ക് അനുമതി

മനാമ : ട്രാൻസിറ്റ് യാത്രക്കാർക്ക് നാല് ദിവസം വരെയുള്ള ഓൺ അറൈവൽ വിസ നൽകാൻ തീരുമാനം.ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടേതാണ് തീരുമാനം. ഗൾഫ് എയർ വിമാന ടിക്കറ്റുകളോടൊപ്പം വിസാ നിരക്ക് കൈപ്പറ്റാനും തീരുമാനമാകും. ഗൾഫ് എയർ വിമാന കമ്പനിയുടെ സംയുക്ത സഹകരണത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കുക. ടൂറിസം വകുപ്പ് തല പ്രതിനിധി യൂസഫ് അൽ ഖാനാണ് ഇതു സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്.