ബഹ്‌റൈനില്‍ മനുഷ്യക്കടത്ത്; 3 സ്വദേശികള്‍ ഉള്‍പ്പെടെ 8 പേര്‍ പൊലീസ് പിടിയില്‍

മനാമ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 3 സ്വദേശികള്‍ ഉള്‍പ്പെടെ 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ വ്യക്തി വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും. 21 വിദേശി വനിതകളെ ബഹ്റൈനില്‍ എത്തിച്ച് ലൈംഗിക തൊഴിലിന് പ്രേരിപ്പിച്ചെന്നാണ് കേസ്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.

ഇരകളാക്കപ്പെട്ട ഒരു സ്ത്രീയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്. മനുഷ്യക്കടത്ത് ബഹ്‌റൈന്‍ നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.