മനാമ: ബഹ്‌റൈനില്‍ നിന്ന് ഓളിച്ചോടിയ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം തേടി എം.പി ബാസിം അല്‍ മാലികി. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഒളിച്ചോടിയ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒളിച്ചോടിയ ഗാര്‍ഗിക തൊഴിലാളികളുടെ രാജ്യം തിരിച്ചുള്ള കണക്ക് പ്രസിദ്ധീകരിക്കണമെന്നും തൊഴില്‍-സാമൂഹിക മന്ത്രി ജമീല്‍ അല്‍ ഹുമൈദ്നോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഗാര്‍ഹിക തൊഴിലിനെത്തി ഒളിച്ചോടുന്നത് ബഹ്‌റൈനില്‍ നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെ ബഹ്‌റൈനിലെ ഗാര്‍ഹിക മേഖലയില്‍ നിരവധി രാജ്യക്കാര്‍ തൊഴിലെടുക്കുന്നുണ്ട്. ബഹ്‌റൈന്‍ ഇതര രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് മേഖലയിലെ ഭൂരിഭാഗം തൊഴിലാളികളും.