മനാമ: ബഹ്റൈന്‍ താഴെ അങ്ങാടി കൂട്ടായ്മ ഡെസേര്‍ട്ട് ക്യാമ്പും ഐക്യദാര്‍ഢ്യ സദസും ശ്രദ്ധേയമായി. ബഹ്റൈനിലെ ചരിത്ര പ്രസിദ്ധമായ ട്രീ ഓഫ് ലൈഫിന് അടുത്തുള്ള സാഖിറില്‍ വെച്ചായിരുന്നു പരിപാടി. ചടങ്ങില്‍ സി.എ.എ, എന്‍.ആര്‍.സി നിയമഭേദഗതികള്‍ക്കെതിരായി നടന്ന ഇന്ത്യയില്‍ നടക്കുന്ന സമരങ്ങള്‍ക്ക് കൂട്ടായ്മയുടെ ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു. സമീര്‍ എന്‍.കെയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
റാസിഖ് മുക്കോലഭാഗം സ്വാഗതവും സഹദ് മനയിലകത്ത് അധ്യക്ഷതയും വഹിച്ച ചടങ്ങില്‍ പൗരത്വ പ്രതിഷേധ വിശകലന ക്ലാസിന് അഷ്‌കര്‍ കൊയിലാണ്ടി വളപ്പ്, അസ്ലം കളരിക്കണ്ടി എന്നിവര്‍ നേതൃത്വം നല്‍കി. സുഹാദ് പിവി പ്രതിജ്ഞയും ചൊല്ലി. സേവനപാതയിലെ യവ്വനം എന്ന വിഷയത്തില്‍ ഉസ്താദ് ശംസുദ്ധീന്‍ ഫൈസി സംസാരിച്ചു. ഇസ്ഹാഖ്, നവാസ് ഫസറു, ഫര്‍മീസ് ഡാനിഷ്, അഷീല്‍, അനസ്, നിയാസ്, നവാസ് റിയാസ്, ഉമറുല്‍ ഫാറൂഖ് എന്നീ ഭാരവാഹികള്‍ പരിപാടിക്ക് നേതൃത്വം നല്‍കി പരിപാടിക്ക് ബഹ്റൈന്‍ വടകര വെല്‍ഫെയര്‍ പ്രസിഡന്റ് ഷമീര്‍ ആശംസ നേര്‍ന്നു ഓര്‍ഗനൈസിംഗ് സെക്രട്ടറി മനാഫ്റഹ്മാന്‍ നന്ദിയും പറഞ്ഞു