അബുദാബി: രാജ്യത്തെ രണ്ട് കൊറോണ വൈറസ് രോഗികള്‍ കൂടി സുഖം പ്രാപിച്ചതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം. ചൈനീസ് പൗരന്‍മാരായ 41 വയസുാരനും അദ്ദേഹത്തിന്റെ 8 വയസ്സുള്ള മകനുമാണ് രോഗമുക്തി നേടിയത്. ലിയു യുജിയ എന്ന 73-കാരിയായ ചൈനീസ് വയോധികയണ് യു.എ.ഇയില്‍ ആദ്യമായി കൊറോണ വൈറസ് വിമുക്തയായത്.
രാജ്യത്തെ ആരോഗ്യ വ്യവസ്ഥയുടെ കാര്യക്ഷമതയെയാണ് രോഗികളുടെ വീണ്ടെടുക്കലിനെ പ്രതിഫലിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. തങ്ങള്‍ക്ക് ലഭിച്ച പരിചരണത്തിനും വൈദ്യസഹായത്തിനും ചൈനീസ് പൗരന്‍മാര്‍ യു.എ.ഇ നേതൃത്വത്തിന് നന്ദി രേഖപ്പെടുത്തി. നേരത്തെ ചൈനയില്‍ നിന്നും രാജ്യത്തെത്തുന്നവര്‍ പ്രത്യേക വൈദ്യപരിശോധന യു.എ.ഇ ഏര്‍പ്പെടുത്തിയിരുന്നു.