കണ്ണൂര്‍ ഫെസ്റ്റ്- 2020; നിറഞ്ഞ സദസ്, മനംനിറച്ച് കണ്ണൂര്‍ ഷെരിഫും സംഘവും

മനാമ: ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി കണ്ണൂര്‍ ഫെസ്റ്റ് – 2020. കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് ബഹ്റൈനിന്റെ ആഭിമുഖ്യത്തില്‍ അല്‍ രാജ സ്‌കൂളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഉച്ചയ്ക്ക് 1 മണി മുതല്‍ ആരംഭിച്ച പരിപാടിയില്‍വടംവലി മത്സരം, ബിരിയാണി, പായസം, മുട്ടമാല എന്നീ ഇനങ്ങളില്‍ പാചക മത്സരം, കുട്ടികള്‍ക്കായുള്ള ചിത്രരചന മത്സരം തുടങ്ങിയവയും അരങ്ങേറി. സോപാനം സന്തോഷിന്റെ നേതൃത്വത്തില്‍ ചെണ്ട മേളവും നടന്നു.

വൈകുന്നേരം എട്ട് മണിയോടെ ആരംഭിച്ച സാംസ്‌കാരിക സമ്മേളനം ഡെയ്‌ലിട്രിബ്യൂണ്‍ ഫോര്‍ പി എം ന്യൂസ് ചെയര്‍മാന്‍ പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് പ്രശസ്ത വാദ്യകലാ കുലപതി പദ്മശ്രീമട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ക്ക് വാദ്യ ശ്രേഷ്ഠ പുരസ്‌കാരവും, പ്രശസ്ത ഗായകന്‍കണ്ണൂര്‍ ഷെരീഫിന് സംഗീത ശ്രേഷ്ഠ പുരസ്‌കാരവും നല്‍കി ആദരിച്ചു. കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് ജനറല്‍ സെക്രട്ടറി ബേബി ഗണേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡണ്ട് നജീബ് കടലായി അദ്ധ്യക്ഷത വഹിച്ചു.

ഐമാക്ക് ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, കെഎംസിസി പ്രസിഡണ്ട്ഹബീബ്റഹ്മാന്‍, മലയാളി ബിസിനസ് ഫോറം ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായി, ജനത കള്‍ച്ചറല്‍ സെന്റര്‍ ട്രഷറര്‍ മനോജ് കുമാര്‍, അസൈനാര്‍ കളത്തിങ്കല്‍, കണ്ണൂര്‍എക്‌സ്പാറ്റ്‌സ് രക്ഷാധികാരികളായ വി വി മോഹനന്‍, പ്രദീപ് പുറവങ്കര എന്നിവര്‍ ആശംസകള്‍ നേര്‍ന്ന ചടങ്ങില്‍ മുതിര്‍ന്ന അംഗങ്ങളായ ഗോവിന്ദന്‍, പവിത്രന്‍, ദേവദാസ് എന്നിവരെ ആദരിച്ചു. വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടന്നു. വൈസ് പ്രസിഡണ്ട് പി. വി. സിദ്ധിഖ് നന്ദി രേഖപ്പെടുത്തി.

മാസില്‍ പട്ടാമ്പി, രമ്യ പ്രമോദ്, നീതുഎന്നിവരായിരുന്നു അവതാരകര്‍.സാംസ്‌കാരിക സമ്മേളനത്തിന്ശേഷം നടന്ന സംഗീത നിശയില്‍ കണ്ണൂര്‍ ശരീഫ്, അഷിമ മനോജ്, വിജിത ശ്രീജിത്ത് തുടങ്ങിയവര്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചു. ഒപ്പനയും മറ്റു കലാപരിപാടികളും വേദിയില്‍ അരങ്ങേറി. മൂസ കുട്ടി ഹാജി, സതീഷ്, സുദേഷ്, സജീവന്‍ മടക്കര, പ്രേമന്‍, പ്രഭാകരന്‍, ഷാജി, ബിജു, ഷറഫുദ്ദീന്‍, മില്‍ട്ടണ്‍, അഷ്റഫ്, അഹ്മദ്, സജീഷ്, ശ്രീനിവാസന്‍, സിറാജ്, മനോജ്, ശാഖിത്, നിഖില്‍, രജനീഷ്, നിസാര്‍ ഉസ്മാന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

ചിത്രങ്ങൾ: ഷിഹാബ് പ്ലസ്