മനാമ: സൂപ്പർ മാർക്കറ്റ് – ഡിപ്പാർട്ട്മെൻ്റ് സ്റ്റോർ മേഖലയിൽ ബഹ്റൈനിൽ തങ്ങളുടേതായ കയ്യൊപ്പ് ചാർത്തിയ ഐഡിയ മാർട്ട് ഗ്രൂപ്പിൻ്റെ ആദ്യ ഹൈപ്പർ മാർക്കറ്റ് അസ്കറിൽ പ്രവർത്തനമാരംഭിച്ചു. ഫെബ്രുവരി 13ന് വ്യാഴാഴ്ച വൈകിട്ട് നടന്ന വർണാഭമായ ചടങ്ങിൽ അദിൽ അബ്ദുള്ള അൽ ഹിലാൽ ഉദ്ഘാടന കർമം നിർവഹിച്ചു. മാനേജിംഗ് ഡയറക്ടർമാരായ അഷ്റഫ് എം ആർ പി, റഫീഖ് അബ്ദുള്ള തണൽ, ബിസിനസ് ഡെവലപ്മെൻറ് മാനേജർ അക്ബർ ഷാ ഷെമി, ജനറൽ മാനേജർ അബ്ദുൽ റഹ്മാൻ തുടങ്ങിവർ സന്നിഹിതരായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറിയ സംഗീത സന്ധ്യയും ചടങ്ങിന് മിഴിവേകി.

ഉദ്ഘാടന വീഡിയോ:

ഐഡിയ മാർട്ട് ഗ്രൂപ്പിൻ്റെ ബഹ്റൈനിലെ എട്ടാമത് സംരംഭമാണ് അസ്കറിൽ പ്രവർത്തനമാരംഭിച്ച ഹൈപ്പർ മാർക്കറ്റ്. ബഹ്റൈനിലെ തിരക്കേറിയ മറ്റു ഭാഗങ്ങളിൽ നിലകൊള്ളുന്ന സ്ഥാപനങ്ങളിൽ നിന്ന് വിഭിന്നമായി ലേബർ ക്യാമ്പുകൾ നിലകൊള്ളുന്ന ഇൻ്റ്സ്ട്രിയൽ എരിയയിൽ ആദ്യ ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചത് ഏവർക്കും കൗതുകകരമായിരുന്നു. തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ കുറഞ്ഞ നിരക്കിൽ തങ്ങളുടെ മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ തന്നെ ആരംഭിച്ചതെന്ന് പ്രതിനിധികൾ ബഹ്റൈൻ വാർത്തയോട് പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് മികച്ച ഓഫറുകളായിരുന്നു ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയിരുന്നത്. കൂടാതെ ഓരോ മാസവും പ്രത്യേകം നീണ്ടു നിൽക്കുന്ന ഓഫറുകൾ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുമെന്നും പ്രതിനിധികൾ പറഞ്ഞു.

കൂടുതൽ ചിത്രങ്ങൾ കാണാം: