മനാമ: ഹജ്ജ് കമ്മറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തതിന് ശേഷം ആദ്യമായി ബഹ്‌റൈനിലെത്തുന്ന പ്രമുഖ പണ്ഡിതനും മര്‍ക്കസ് ജനറല്‍ മാനേജറുമായ സി.മുഹമ്മദ് ഫൈസിക്ക് ബഹ്‌റൈനിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പൗര സ്വീകരണം നല്‍കി. ഐ സി എഫ് പ്രസിഡന്റ്‌ സൈനുദ്ധീൻ സഖാഫിയുടെ അധ്യക്ഷതയിൽ ഒഐസിസി പ്രസിഡന്റ്‌ ബിനു കുന്നന്താനം ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഗഫൂർ കൈപ്പമംഗലം(കെഎംസിസി), ജമാൽ നദ്‌വി ഇരിങ്ങൽ (ഫ്രണ്ട്സ്), അബ്ദുൽ ജലീൽ ഹാജി (ഐഎംസിസി), ജാഫർ മൈദാനി (ഇന്ത്യൻ സ്കൂൾ), കെ.ടി. സലീം, ഷബീറലി തുടങ്ങിയവർ ആശംസകൾ നേർന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു റഫീഖ് അബ്ദുല്ല (യു പി പി), നിസാർ കൊല്ലം (എ എ പി), നാസർ മഞ്ചേരി (മലപ്പുറം പ്രവാസി അസോസിയേഷൻ), കാസിം നന്തി (കെഎംസിസി), ബഷീർ അമ്പലായി, മൊയ്‌തീൻ ഹാജി പയ്യോളി (ബിസിനസ് ഫോറം), ഷിബു പത്തനംതിട്ട (സിജി), അബൂബക്കർ ലത്തീഫി (ഐ സി എഫ്), നിസാർ ചെറുകുന്ന് (ഐ സി എസ്), ജവാദ് വക്കം (ഒഐസിസി), സിബിൻ സലീം (മൈത്രി), അബ്ദുൽ ജലീൽ കുറ്റ്യാടി (മാധ്യമം), അനസ് റഹീം കായംകുളം (ഐ വൈ സി സി), സൈഫുദ്ധീൻ തൃശൂർ (മാറ്റ് തൃശൂർ), മുസ്തഫ പട്ടാമ്പി (പടവ്), ഹാഷിം വില്യാപ്പള്ളി (കിംഗ് പാക്ക്), നൗഷാദ് മഞ്ഞപ്പാറ തുടങ്ങിയവർ സംബന്ധിച്ചു. എം.സി. അബ്ദുൽ കരീം സ്വാഗതവും ശംസുദ്ധീൻ പൂക്കയിൽ നന്ദിയും പറഞ്ഞു.