bahrainvartha-official-logo
Search
Close this search box.

കൊറോണ വൈറസ്; മരണ സംഖ്യ 1700 കവിഞ്ഞു, ഹുബൈയില്‍ ഞായറാഴ്ച്ച മാത്രം 100 മരണം

corona

ഹുബൈ: കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈയില്‍ ഞായറാഴ്ച്ച 100 പേര്‍ കൂടി മരിച്ചു. 1,933 പുതിയ കേസുകളാണ് മരണങ്ങള്‍ക്ക് പുറമേ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. മരണ സംഖ്യ 1700 കവിഞ്ഞതിനെ തുടര്‍ന്ന് അധികൃതര്‍ രാജ്യത്ത് കൂടുതല്‍ കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തി.

രാജ്യത്ത് പുതിയ കേസുകളുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളേക്കാള്‍ 5% ഉയര്‍ന്നു. എന്നാല്‍ മരണ സംഖ്യ 139ല്‍ നിന്ന് കുറഞ്ഞിരിക്കുകയാണ്. വൈറസിന്റെ പ്രഭവകേന്ദ്രത്തിന്റെ തലസ്ഥാനമായ വുഹാനിലാണ് പുതിയ കേസുകളില്‍ 90%വും. വുഹാനിലെ മൊത്തം കേസുകളുടെ എണ്ണം 58,182 ആയി.

രണ്ടു ദിവസമായി സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടെന്നും വൈറസ് തടയുന്നതിനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നുണ്ടെന്നും ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആവശ്യ സേവനങ്ങള്‍ക്കു മാത്രം വാഹനങ്ങള്‍ ഉപയോഗിക്കാനും കമ്പനികളെല്ലാം താല്‍കാലികമായി അടച്ചു പൂട്ടാനും ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ഇതേ തുടര്‍ന്ന് ഹുബൈയില്‍ ഞായറാഴ്ച്ചയോടെ നിയന്ത്രണങ്ങള്‍ കുടുതല്‍ ശക്തമാക്കിയെന്നും മന്ത്രാലയം കൂട്ടിചേര്‍ത്തു.

ചൈനക്ക് പുറമേ 500 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ജപ്പാനില്‍ പിടിച്ചിട്ട കപ്പലില്‍ മൂന്ന് ഡസനിലധികം അമേരിക്കന്‍ പൗരന്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി യുഎസ് അറിയിച്ചു. ഇതിനാല്‍ വൈറസിന്റെ വ്യാപനത്തില്‍ കൂടുതല്‍ ആശങ്കകള്‍ ഉയര്‍ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!