- മനാമ: ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന് വനിതാ വിഭാഗം മനാമ യൂണിറ്റ് കരകൗശല പരിശീലന പരിപാടി സംഘടിപ്പിച്ചു. പുറത്തേക്ക് വലിച്ചെറിയുന്ന പല സാധനങ്ങളില്‍ നിന്നും വീട്ടില്‍ കൗതുക കാഴ്ച്ചകള്‍ക്കായി കരകൗശല വസ്തുക്കള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് പരിശീലനത്തിന് നേതൃത്വം നല്കിയ റഷീദ ശരീഫ് വ്യക്തമാക്കി. പ്രവാസി വനിതകള്‍ അവര്‍ക്ക് കിട്ടുന്ന സമയം ഇത് പോലുള്ള ഉപയോഗ പ്രദമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെങ്കില്‍ സ്വയം തൊഴിലാക്കി മാറ്റാനും വരുമാനമാര്‍ഗം കണ്ടെത്തുവാനും സാധിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
മനാമ ഫ്രന്റ്സ് ഓഫീസില്‍ നടന്ന പരിപാടിയില്‍ യൂണിറ്റ് പ്രസിഡന്റ് സുജീറ നിസാമുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ഫസീല ഹാരിസ് സ്വാഗതം ആശംസിക്കുകയും ജോ. സെക്രട്ടറി ബുഷ്റ ഹമീദ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. മനാമ ഏരിയ ഓര്‍ഗനൈസര്‍ റഷീദ സുബൈര്‍ പരിശീലകക്ക് മെമന്റൊ നല്കി. റസീന അക്ബര്‍, ഷമീന ലത്തീഫ്, അമീറ ഷഹീര്‍, ജലീസ റഷീദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.