നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു

മനാമ: നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ രണ്ടാമത് കുടുംബ സംഗമം 2020 ഫെബ്രുവരി 13 വ്യാഴാഴ്ച രാത്രി 7 മണി മുതൽ അവാലിയിലുള്ള ടെന്റിൽ വച്ച് നടന്നു. നിറക്കൂട്ട് കൂട്ടായ്മയിലെ അംഗങ്ങൾക്കായി നടത്തിയ പ്രോഗ്രാമിൽ 70 ഓളം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും ചെറുമത്സരങ്ങളും തുടർന്ന് വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ജിനു കോമല്ലൂർ , സന്തോഷ് ചുനക്കര , അജിത്ത് ചുനക്കര , രതീഷ് നൂറനാട്,പ്രദീപ് ഉളവുക്കാട്, ദീപക് പുലിമേൽ, ഹാഷിം ചാരുംമൂട്, സനിൽ, അശോകൻ താമരക്കുളം,എബി കുടശ്ശനാട്‌ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടിലെയും പരിസരപ്രദേശങ്ങളിലെയും ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മയായ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയിൽ അംഗം ആകാൻ താല്പര്യമുള്ള നൂറനാട്, ചുനക്കര, താമരക്കുളം, പാലമേൽ പഞ്ചായത്തുകളിലും പരിസര പ്രദേശങ്ങളിലും ഉള്ള ബഹ്‌റൈൻ പ്രവാസികൾക്ക് 37154317, 66671555 എന്നീ നമ്പറുകളിൽ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.