മൈത്രി സോഷ്യല്‍ അസോസിയേഷന്‍ വാർഷിക ജനറൽബോഡി യോഗം നാളെ

മനാമ: മൈത്രി സോഷ്യല്‍ അസോസിയേഷന്‍ 2019-2020 ലെ ജനറല്‍ബോഡി യോഗം വെള്ളിയാഴ്ച 21/02/2020 ഉച്ചക്ക് 1 മണിക്ക്, സെഗ്‍യ റെസ്റ്ററെന്റിൽ വെച്ച് ചേരും.

നിലവിലെ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട്‌ അവതരണം 2020-2021 ലേക്ക് ഉള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കൽ തുടങ്ങിയവയാകും മുഖ്യ അജണ്ട.

ഈ പരിപാടിയിലേക്ക് എറണാകുളം മുതൽ തിരുവനന്തപുരം വരെ ഉള്ള മഹല്ല് നിവാസികളെ ക്ഷണിക്കുന്നതായി മൈത്രി ഭാരവാഹികൾ അറിയിച്ചു.