ജപ്പാനുമായുള്ള സൈനികബന്ധം ശക്തിപ്പെടുത്താന്‍ ബഹ്‌റൈന്‍

മനാമ: ജപ്പാനുമായുള്ള സൈനികബന്ധം ശക്തിപ്പെടുത്താന്‍ ബഹ്‌റൈന്‍. വിഷയത്തില്‍ ജപ്പാന്റെ സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ് വൈസ് അഡ്മിറല്‍ യശുകി നഖാഹ്തയുമായി ഡിഫന്‍സ് അഫേഴ്‌സ് മിനിസിറ്റര്‍ ജനറല്‍ അബ്ദുള്ള ബിന്‍ ഹസന്‍ അല്‍ ന്യുയേമിയുമായി കൂടിക്കാഴ്ച്ച നടത്തി. സൈനിക മേഖലയില്‍ ബഹ്‌റൈനുമായി ജപ്പാന്‍ നിര്‍ണായക കരാറുകളില്‍ ഏര്‍പ്പെടുമെന്നാണ് സൂചന.

അതേസമയം ഏതൊക്കെ മേഖലകളിലാവും സഹകരണമെന്ന് വ്യക്തമായിട്ടില്ല. കൂടിക്കാഴ്ച്ചയുടെ വിശദവിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജപ്പാനുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈന്‍.