മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം കോത്സവത്തിൻ്റെ രണ്ടാം ദിനമായ ഇന്ന്(21.02.2020) രാവിലെ പത്ത് മണി മുതൽ  മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉള്ള സാഹിത്യക്യാമ്പുകൾ നടക്കും.
പ്രമുഖ എഴുത്തുകാരായ കെ ആര്‍ മീരയും ശിഹാബുദീന്‍ പൊയ്ത്തുംകടവും മുതിർന്നവർക്കുള്ള സാഹിത്യ ക്യാമ്പിന് നേതൃത്വം നൽകും.
കനേഡിയൻ എഴുത്ത്കാരനായ ക്രെയ്ഗ് സ്റ്റീഫൻ കോപ്ലാൻഡ്, എഴുത്തുകാരായ ജോയൽ ഇന്ദ്രപതി, മീര രവി തുടങ്ങിയവരാണ് നാല് മണി വരെ നീണ്ടുനിൽക്കുന്ന കുട്ടികളുടെ ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത്.
വൈകുന്നേരം അഞ്ചുമണിക്ക് കേരള നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ഡോ: എം കെ മുനീര്‍ ബഹ്‌റൈന്‍ മലയാളികളുമായി സംവദിക്കും.
രാത്രി എട്ടു മണിക്ക് ക്യൂലിറ്റ് 2020 എന്നകുട്ടികളുടെ സാഹിത്യ പ്രശ്നോത്തരിയുടെ ഫൈനല്‍ മത്സരം ആരംഭിക്കും.
ഐക്യം എന്ന വിഷയത്തെ അധികരിച്ച് ബി കെ എസ് ചിത്രകലാ ക്ലബ് സംഘടിപ്പിക്കുന്ന ചിത്രപ്രദര്‍ശനവും കുട്ടികളുടെ കവര്‍ ചിത്ര രചനാ മത്സരവുമാണ് ഇന്നത്തെ മറ്റു പരിപാടികള്‍.