എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനം ആഘോഷിച്ചു; ‘അപ്‌ഡേറ്റ് 2020’ ക്യാമ്പയിന്‍ പ്രഖ്യാപിച്ചു

മനാമ: സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ് കെ എസ് എസ് എഫിന്റെ 30-ാമത് സ്ഥാപക ദിനാഘോഷം ബഹ്‌റൈനില്‍ സംഘടിപ്പിച്ചു. ബഹ്‌റൈന്‍ എസ് കെ എസ് എസ് എഫിന്റെ നേതൃത്വത്തില്‍ മനാമ സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തില്‍ സ്‌നേഹ സംഗമം നടത്തിയാണ് സ്ഥാപക ദിനം ആഘോഷിച്ചത്. ചടങ്ങിന് മുന്നോടിയായി സമസ്ത ബഹ്റൈന്‍ വൈസ് പ്രസിഡന്റ് സയ്യിദ് യാസര്‍ ജിഫ് രി തങ്ങള്‍ പതാക ഉയര്‍ത്തി.

സമസ്ത ബഹ്‌റൈന്‍ കോഡിനേറ്റര്‍ അശ്‌റഫ് അന്‍വരി ചേലക്കര പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാതികരായ നേതാക്കളുടെയും , ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരുടെയും, കര്‍മ്മഫലമായി മൂന്ന് പതിറ്റാണ്ട് കൊണ്ട് വിദ്യാഭ്യാസ -സേവന – സാമൂഹ്യ രംഗത്തെ തുല്യതയില്ലാത്ത പ്രസ്ഥാനമായി മാറിയ എസ്‌കെ എസ് എസ് എഫ് ശക്തിപ്പടുത്തേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് ഉദ്ഘാടകന്‍ അശ്‌റഫ് അന്‍വരി ചേലക്കര അഭിപ്രായപ്പെട്ടു.

ജോലിയാവശ്യാര്‍ത്ഥം ബഹ്‌റൈനില്‍ നിന്ന് യാത്ര തിരിക്കുന്ന സമസ്തയുടെ സജീവ പ്രവര്‍ത്തകന്‍ സിക്കന്ദര്‍ മട്ടാഞ്ചേരിക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. സിക്കന്തറിനുള്ള എസ് കെ എസ് എസ് എഫ് ബഹ്‌റൈന്‍ സ്‌നേഹോപഹാരം ട്രഷറര്‍ സജീര്‍ പന്തക്കല്‍ സമ്മാനിച്ചു. ഒരു മാസം നീണ്ടു നില്‍ക്കുന്ന സംഘടനയുടെ കര്‍മ്മപദ്ധതികളുള്‍ക്കൊള്ളുന്ന ‘അപ്‌ഡേറ്റ് 2020’ക്യാമ്പയിന്റെ പ്രഖ്യാപനം സമസ്ത ബഹ്‌റൈന്‍ ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് മുസ് ലിയാര്‍ എടവണ്ണപ്പാറ നിര്‍വ്വഹിച്ചു.

റബീഅ് ഫൈസി അമ്പലക്കടവ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ് എം അബ്ദുല്‍ വാഹിദ്, ശംസുദ്ധീന്‍ ഫൈസി കുഞ്ഞിപ്പളളി, റശീദ് ഫൈസി കംബ്ലക്കാട്, സയ്യിദ് യാസര്‍ ജിഫ് രി തങ്ങള്‍, അബ്ദുല്‍മജീദ് ചോലക്കോട്, സൈഫുദ്ധീന്‍ കൈപ്പമംഗലം സാമൂഹ്യ പ്രവര്‍ത്തകന്‍ കെ.ടി സലീം എന്നിവര്‍ സംസാരിച്ചു. ഹാഫിള് ശറഫുദ്ധീന്‍ ഖിറാഅത്ത് നടത്തി.

ഇസ്മായീല്‍ പയ്യന്നൂര്‍, നൗഷാദ് കൊയിലാണ്ടി, മുസ്തഫ കളത്തില്‍, ശഹീര്‍ കാട്ടാമ്പള്ളി, ശറഫുദ്ധീന്‍ മാരായമംഗലം, എ.പി ഫൈസല്‍, റഈസ് അസ്വ്ലഹി , നവാസ് നെട്ടൂര്‍ , യഹ്യ പട്ടാമ്പി, ഉമൈര്‍ വടകര എന്നിവരുള്‍പ്പെടെ സമസ്ത ബഹ്‌റൈന്‍ – എസ്.കെ എസ് എസ് എഫ് കേന്ദ്ര- ഏരിയാ നേതാക്കളും, പ്രവര്‍ത്തകരും പങ്കെടുത്തു. വര്‍ക്കിംഗ് സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും പി.ബി മുഹമ്മദ് കരുവന്‍തിരുത്തി നന്ദിയും പറഞ്ഞു.