മനാമ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ബഹ്‌റൈന്‍. ഇറാന്‍, തായ്‌ലാന്റ്, സിംഗപ്പൂര്‍, മലേഷ്യ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ബഹ്‌റൈന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊറോണ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ ചൈനയിലേക്ക് യാത്ര ചെയ്യരുതെന്ന് നേരത്തെ കര്‍ശന നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു.
നിര്‍ദേശിച്ചിരിക്കുന്ന രാജ്യങ്ങളില്‍ 14 ദിവസം മുന്‍പ് സന്ദര്‍ശനം നടത്തിയ ശേഷം ബഹ്‌റൈനിലേക്ക് എത്തുന്ന വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 15ല്‍ ഏറെ ദിവസങ്ങള്‍ക്ക് മുന്‍പാണ് മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയതെങ്കില്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച പരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ബഹ്‌റൈനില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കുക.
Source: Bahrain news agency