മനാമ: ഐ വൈ സി സി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈ പ്രവർത്തന വർഷത്തെ ആദ്യ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഈ മാസം 28 വെള്ളിയാഴ്ച്ച രാവിലെ 8 മണിമുതൽ 12 മണിവരെ നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഐ വൈ സി സി യുടെ നേതൃത്വത്തിൽ നടക്കുന്ന പതിനാറാമത് രക്തദാന ക്യാമ്പാണിത്. മുൻപ് രൂപീകരിച്ച ഇന്ദിരാ പ്രിയദർശിനി രക്തദാന സേനയുടെ പേരിലാണ് ക്യാമ്പുകൾ. ബഹ്റൈന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും വാഹന സൗകര്യത്തിനും ബന്ധപ്പടേണ്ട നമ്പർ
38285008, 38899576, 33874100,
39499330.