ഡി.കെ.എസ്.സി: ബഹ്റൈൻ ദേശീയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

മനാമ: ദക്ഷിണ കർണ്ണാടക സുന്നി സെൻന്റെറിന്റെ വാർഷിക കൗൺസിൽ മനാമാ പാകിസ്ഥാൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് മജീദ് സഅദിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ഹാജി മുഹമ്മദ് സീതി ഉൽഘാടനം ചെയ്ത ചടങ്ങിൽ ജനറൽ സെക്രട്ടറി നൗഷാദ് (ഉള്ളാൾ) വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

2020/21 വർഷത്തെ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ പ്രസ്തുത യോഗത്തിൽ വെച്ചു തെരഞ്ഞെടുത്തു.
പ്രസിഡന്റ്: മജീദ് സഅദി(പെർള)
ജനറൽ സെക്രട്ടറി: സിദ്ധീഖ്(സുള്ള്യാ)
ട്രഷറർ: സത്താർ (മഞ്ചേശ്വരം) എന്നിവരെയും വൈസ് പ്രസിഡന്റ്മാരായി അബ്ദുല്ലത്വീഫ്(കാപ്പു), അബ്ദുല്ലാ അലവി, ഇസ്ഹാഖ് ബായ് എന്നിവരെയും
ജോയിന്റ് സെക്രട്ടറിമാരായി നൗഷാദ് ( ഉള്ളാൾ), കബീർ (പാക്ഷിക്കരെ) എന്നിവരെയും തിരഞ്ഞെടുത്തു. ചീഫ് അഡ്വൈസ്വർമാരായി എം ഷെരീഫ്(മല്ലാർ), ഹാജി മുഹമ്മത് സീതി, ഫസലുദ്ധീൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

വാർഷിക കൗൺസിലിന്
അബൂബക്കർ ഇരിങ്ങണ്ണൂർ നേതൃത്വം നൽകി. സിദ്ധീഖ് മുസ്ലിയാർ തഴവ,
മുഹമ്മദലി മുസ്ലിയാർ കുടക്, ഹസൻ മുടുത്തോട്ട, അബൂബക്കർ ബാർവ്വ,
എൻ കെ അബൂബക്കർ, ഹബീബ് കൈകമ്പ, തുടങ്ങിയവർ ആശംസകളർപ്പിച്ചു. സിദ്ധീഖ്(സുള്ള്യ) സ്വാഗതവും നന്ദിയും പറഞ്ഞു.