ബഹ്‌റൈൻ ലാൽ കെയേഴ്‌സിന്റെ പ്രതിമാസ ജീവകാരുണ്യ ധനസഹായം കൈമാറി

മനാമ: വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടിക്കൊണ്ടിരിക്കുന്ന കൊല്ലം സ്വദേശി അനീഷയ്ക്കു ബഹ്‌റൈൻ ലാൽ കെയേഴ്‌സിന്റെ പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ധനസഹായം എക്സിക്യൂട്ടീവ് മെമ്പർ അജീഷ് മാത്യു അനീഷയുടെ മാതാവിന് കൈമാറി. ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്ന അനീഷക്ക് എത്രയും പെട്ടെന്ന് വൃക്ക മാറ്റി വക്കണം എന്നാണ് ഡോക്ടർമാരുടെ നിർദേശം. അതിന് 25 ലക്ഷം രൂപയോളം വേണ്ടി വരും. പ്രായമായ അച്ഛനും അമ്മയും ഒരു അനിയനുമുള്ള ഈ നിർധന കുടുംബത്തിനെ സഹായിക്കാൻ മനസ്സുള്ളവർ എത്രയും പെട്ടെന്ന് സഹായിക്കണം ഭാരവാഹികൾ അഭ്യയർത്ഥിച്ചു. അമ്മയുടെ നമ്പർ 98954 93459