ബഹ്റൈൻ മൈത്രി സോഷ്യൽ അസ്സോസിയേഷന് പുതിയ ഭാരവാഹികൾ: സിബിൻ സലീം പ്രസിഡൻറ്, അബ്ദുൽ ബാരി സെക്രട്ടറി

പ്രസിഡൻറ്: സിബിന്‍ സലീം, സെക്രട്ടറി: അബ്ദുൽ ബാരി, ട്രഷറർ: സുനില്‍ ബാബു
മനാമ: മൈത്രി സോഷ്യൽ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻറ്: സിബിന്‍ സലീം, സെക്രട്ടറി: അബ്ദുൽ ബാരി, വൈസ് പ്രസിഡൻറ്:- നൗഷാദ് അടൂര്‍, ജോ. സെക്രട്ടറി: സക്കീര്‍ ഹുസൈന്‍, ട്രഷറർ: സുനില്‍ ബാബു എന്നിവരെയാണ് തെരഞ്ഞെടുത്തത്.
സിയാദ് ഏഴം കുളം, സഈദ് റമദാന്‍ നദ്വി, നിസാര്‍ കൊല്ലം, റഹീം ഇടക്കുളങ്ങര എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്. എക്സിക്യൂട്ടീവ് അംഗങ്ങളായി ഷിബു പത്തനം തിട്ട, അബ്ദുല്‍ വഹാബ്, അന്‍വര്‍ ശൂരനാട്, നൗഷാദ് മഞ്ഞപ്പാറ, മുഹമ്മദ്‌ നബീൽ, അനസ് റഹിം കായംകുളം,  ഷാമിർ ഖാൻ, നവാസ് കുണ്ടറ,  മുഹമ്മദ് കോയിവിള, ഷാജി, ശറഫുദ്ദീന്‍ ഏഴംകുളം, റജബുദ്ദീന്‍, ഹാഷിം ചാരുമ്മൂട് , ഷംനാദ്, ധന്‍ജീബ്, അന്‍സാര്‍ കൃഷ്ണ പുരം,അബ്‌ദുൽ  സലീം കരുനാഗപ്പള്ളി, റിയാസ് വിഴിഞ്ഞം, അനസ് കരുനാഗപ്പള്ളി, ഷിനു, ഹാഷിം, എം.കെ അന്‍സാരി, ഷബീർ ക്ലാപ്പന എന്നിവരെയും തെരഞ്ഞെടുത്തു.
ജോ. സെക്രട്ടറി: സക്കീര്‍ ഹുസൈന്‍, വൈസ് പ്രസിഡൻറ്:- നൗഷാദ് അടൂര്‍
സല്‍മാനിയയിലെ സെഗയ്യ റസ്‌റ്റോറന്റിൽ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില് പ്രസിഡന്‍റ് ഷിബു പത്തനം തിട്ട അധ്യക്ഷത വഹിച്ചു .ഉപദേശക സമിതിയംഗം സഈദ് റമദാന്‍ നദ്വി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്‌ദുൽ വഹാബ്  പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ നൗഷാദ് അടൂര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിന് ഉപദേശക സമിതിയംഗം നിസാര്‍ കൊല്ലം നേതൃത്വം നല്‍കി. എക്‌സിക്ക്യൂട്ടീവ്‌ അംഗം നവാസ് കുണ്ടറ സമാപനം നിർവഹിച്ചു. സുനിൽ ബാബു സ്വാഗതവും നന്ദിയും പറഞ്ഞു. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള മഹല്ല് നിവാസികളുടെ കൂട്ടായ്മയായ മൈത്രിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് 33756193,  33906265 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.