വടകര സി എച് സെന്റർ ബിൽഡിങ് ഫണ്ട്‌ എം കെ മുനീറിന് കൈമാറി

മനാമ: വടകര സി എച്ച് സെൻറർ ജില്ല ഹോസ്പിറ്റലിന് സമീപം പുതുതായി നിർമ്മിക്കുന്ന ബിൽഡിങ് ഫണ്ടിലേക്ക് പ്രഥമ ഗഡുവായി രണ്ടു ലക്ഷം രൂപ മുൻ മന്ത്രിയും പ്രതിപക്ഷ ഉപ നേതാവുമായ എം കെ മുനീറിന് ബഹ്‌റൈൻ സി എച് സെന്റർ കമ്മിറ്റി ഭാരവാഹികൾ കൈമാറി. ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസമാവുന്ന വടകര ജില്ലാ ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് ജില്ലാ ഹോസ്പിറ്റലിനു തൊട്ടടുത്ത് പുതുതായി നിർമ്മിക്കുന്ന സി എച്ച് സെന്ററിന്റെ നിർമാണ പ്രവർത്തനത്തിന് വേണ്ടിയാണ് സഹായം നൽകുന്നത്.