ബഹ്‌റൈനില്‍ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; ഇറാനില്‍ നിന്നെത്തിയ ബഹ്‌റൈനി യുവതിക്കാണ് രോഗം

മനാമ: ബഹ്‌റൈനില്‍ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്ന് ദുബായ് വിമാനത്താവളം വഴിയെത്തിയ ബഹ്‌റൈനി യുവതിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ബഹ്‌റൈനില്‍ വൈറസ് ബാധയേറ്റവരുടെ എണ്ണം 2 ആയി.

ബഹ്‌റൈനില്‍ വൈറസ് ബാധയേറ്റവരുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യമന്ത്രാലയമാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.