മനാമ: നാളെ മുതൽ (ഫെബ്രുവരി 26) രണ്ടാഴ്ചത്തേക്ക് ബഹ്റൈനിലെ കിൻഡർ ഗാർഡനുകൾ ഉൾപ്പെടെ എല്ലാ സ്വകാര്യ, സർക്കാർ സ്കൂളുകളും അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
കൊറോണ വൈറസ് (COVID-19) പടരുന്നത് തടയാൻ നടപ്പാക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് സ്കൂളുകൾക്ക് അവധി നൽകുന്നതെന്ന് മന്ത്രാലയം അറിയിച്ചതായി ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 23 ആയതായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.