bahrainvartha-official-logo
Search
Close this search box.

ഇറാനില്‍ നിന്നെത്തിയ 9 പേര്‍ക്ക് കൂടി വൈറസ് ബാധ, ഇതുവരെ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; അതീവ ജാഗ്രതയില്‍ ബഹ്‌റൈന്‍

c4126a4eca5211fc73257ac60212d3ca68b6cc4b

മനാമ: ഇറാനില്‍ നിന്ന് ബഹ്‌റൈനിലെത്തിയ 9 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ രോഗികളുടെ എണ്ണം 17 ആയി ഉയര്‍ന്നു. പുതിയതായി വൈറസ് ബാധയേറ്റവരില്‍ രണ്ട് പേര്‍ സൗദി പൗരന്മാരും നാല് പേര്‍ ബഹ്‌റൈനി വനിതകളും മൂന്ന് ബഹ്‌റൈനി പുരുഷന്മാരുമാണ്. ഇവര്‍ ഷാര്‍ജാ, ദുബായ് വിമാനത്താവളങ്ങള്‍ വഴിയാണ് ബഹ്‌റൈനിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

എല്ലാവരെയും പ്രത്യേകം സജ്ജീകരിച്ച വാര്‍ഡുകളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി സംശയിക്കുന്നവരെ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ വെക്കാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതുവരെ ബഹ്‌റൈനില്‍ നിന്ന് രോഗം പടര്‍ന്നതായിട്ടുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷാര്‍ജാ, ദുബായ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ 48 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എന്നാല്‍ പരിഭ്രാന്തരാകരുതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ രാജ്യം തയ്യാറാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വൈറസ് ഭീതിയുമായി ബന്ധപെട്ടു ഇന്ത്യൻ എംബസി നൽകിയ നിർദേശങ്ങൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!