മനാമ: ബഹ്‌റൈൻ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോൽസവത്തിന് ഇന്ന് (ഫെബ്രുവരി 26) ഗായകൻ ഹരീഷ് ശിവ രാമകൃഷ്ണനും സാംസ്‌കാരിക പ്രവർത്തകൻ സ്വാമി അഗ്നിവേശും താരപ്രഭയേകും. സാമൂഹിക മാധ്യമങ്ങളിൽ ജനപ്രിയ ഗാനങ്ങളുടെ വേറിട്ട ആലാപനത്തിലൂടെ ശ്രദ്ധേയനായ ഹരീഷ് ശിവരാമകൃഷ്ണൻ വൈകുന്നേരം വേദിയിലുണ്ടാവും.
ഇന്നത്തെ മുഖ്യാതിഥി ആയ സ്വാമി അഗ്നിവേശ് രാജ്യാന്തരശ്രദ്ധ പിടിച്ചുപറ്റിയ സാമൂഹ്യ പ്രവർത്തകനാണ്.ആര്യ സമാജം, ആര്യ സഭ എന്നീ സംഘടനകളിലൂടെ പൊതുരംഗത്തു വന്നു ഹരിയാന ക്യാബിനറ്റ് മന്ത്രിയായിരുന്ന അഗ്നിവേശ് 2004ൽ ദേശീയ തലത്തിൽ സദ്ഭാവന അവാർഡുൾപ്പെടെ അനേകം അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സ്വാമി അഗ്നിവേശുമായുള്ള സംവാദം രാത്രി എട്ടു മണിക്കാണ് നടക്കുക.