കൊറോണ വൈറസ്; ബഹ്‌റൈനിലെ എല്ലാ യൂണിവേഴ്‌സിറ്റികളും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളും രണ്ടാഴ്ച്ചത്തേക്ക് അടച്ചിടും

മനാമ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനിലെ എല്ലാ യൂണിവേഴ്‌സിറ്റികളും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളും രണ്ടാഴ്ച്ചത്തേക്ക് അടച്ചിടും. വിദ്യഭ്യാസ മന്ത്രാലയത്തിന്റേതാണ് പുതിയ തീരുമാനം. നേരത്തെ സ്‌കൂളുകള്‍ക്ക് രണ്ടാഴ്ച്ചത്തെ അവധി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് പുതിയ നീക്കം. ഇതുവരെ 23 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥീരികരിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കാം: കൊറോണ: ബഹ്‌റൈനിലെ എല്ലാ സ്കൂളുകളും രണ്ടാഴ്ചത്തേക്ക് അടച്ചിടും

രോഗം ബാധിച്ചവരെല്ലാം പ്രത്യേകം സജ്ജീകരിച്ച വാര്‍ഡുകളില്‍ ചികിത്സയിലാണ്. വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് പ്രത്യേകം മെഡിക്കല്‍ പരിശോധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. ഇറാനില്‍ നിന്ന് ബഹ്‌റൈനിലേക്ക് തിരികെയെത്തിയ പൗരനാണ് ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചത്.


കൂടുതൽ വായിക്കാം: കൊറോണ വൈറസ്; എല്‍.എം.ആര്‍.എ അടിയന്തരയോഗം ചേര്‍ന്നു, പ്രവാസികൾക്കായി പ്രത്യേക ക്യാംപെയിൻ

ട്രെയിനിംഗ് സെന്ററുകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈറസ് ബാധയേറ്റവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി സംശയമുള്ളവര്‍ പ്രത്യേക നിരീക്ഷണത്തിലാണ്. ഇതുവരെ ബഹ്‌റൈനില്‍ വെച്ച് ആര്‍ക്കും രോഗം പകര്‍ന്നിട്ടില്ല.