മനാമ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മുഖാവരണങ്ങള്‍ക്ക് വിലക്കൂട്ടി വില്‍പ്പന നടത്തിയ മൂന്ന് ഫാര്‍മസികള്‍ അടച്ചുപൂട്ടി. ബുദയ്യ, റിഫ, മുഹ്‌റാഖ് എന്നിവടങ്ങളിലുള്ള ഫാര്‍മസികള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 2012ലെ ഉപഭോക്തൃ നിയമം ഫാര്‍മസികള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അടിയന്തര സാഹചര്യം മുതലാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
6 പേർക്ക് കൂടി സ്ഥിരീകരണം: ബഹ്റൈനിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 23 ആയി
കൂടുതല്‍ കൊറോണ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ ബഹ്‌റൈനില്‍ മുഖാവരണങ്ങള്‍ക്ക് വലിയ ഡിമാന്റ് ഉണ്ടായിട്ടുണ്ട്. പല സ്ഥലങ്ങളിലും ഇതിനോടകം മാസ്‌കുകള്‍ ലഭ്യമല്ലാത്ത അവസ്ഥയുണ്ട്. എന്നാല്‍ മാസ്‌കുകളുടെ ലഭ്യത മണിക്കൂറുകള്‍ക്കകം ഉറപ്പുവരുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അത്യാവശ്യമായി വേണ്ട എല്ലാ മെഡിക്കല്‍ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തും.
കൊറോണ; ടൂറിസം, ട്രാവല്‍ ഏജന്‍സികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍, പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി
മാസ്‌കുകളുടെ വിലയില്‍ മാറ്റം വരുത്തി വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനാല്‍ ഫാര്‍മസികളില്‍ മിന്നല്‍ പരിശോധനകളുണ്ടാകും.