മനാമ: ബഹ്‌റൈനിലെ സി ബി എസ് ഇ ബോർഡ് പരീക്ഷകൾ ഷെഡ്യൂൾ പ്രകാരം നാളെ (ഫെബ്രുവരി 27, വ്യാഴം) മുതൽ നടക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. ഇന്ത്യൻ എംബസി മന്ത്രാലയവുമായും സ്‌കൂൾ അധികൃതരുമായും സി ബി എസ് ഇ അധികൃതരുമായും നടത്തിയ ആശയവിനിമയത്തിനൊടുവിലാണ് പരീക്ഷകൾ നാളെ മുതൽ മുൻ നിശ്ചയിച്ച പ്രകാരം നടത്തുവാൻ തീരുമാനിച്ചത്.