മനാമ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഷാര്‍ജാ, ദുബായ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ഉടന്‍ പുനസ്ഥാപിക്കില്ലെന്ന് ബഹ്‌റൈന്‍ സിവില്‍ എവിയേഷന്‍. 48മണിക്കൂര്‍ കൂടി സര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് നിലവില്‍ തീരുമാനമെടുത്തിരിക്കുന്നത്. നേരത്തെ 48 മണിക്കൂര്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരുന്നു. രോഗബാധയേറ്റ ഭൂരിഭാഗം പേരും ഇറാനില്‍ നിന്ന് ദുബായി, ഷാര്‍ജാ വിമാനത്താവളങ്ങള്‍ വഴിയാണ് ബഹ്‌റൈനിലെത്തിയത്.
ഏഴ് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം: ആകെ കേസുകൾ 33 ആയി
പുതിയ യാത്ര നിയന്ത്രണം നിരവധി പേരെ പ്രതികൂലമായി ബാധിച്ചേക്കും. എന്നാല്‍ വൈറസ് പടരാതിരിക്കാനുള്ള അടിയന്തര നടപടിയെന്ന നിലയിലാണ് പുതിയ നീക്കം. ദുബായ്, ഷാര്‍ജാ എന്നിവിടങ്ങളില്‍ നിന്ന് അടുത്ത 48 മണിക്കൂറില്‍ ഒരു വിമാനം പോലും ബഹ്റൈനില്‍ ഇറങ്ങില്ല. ജനങ്ങളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൊറോണവൈറസ് പടരുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന ഉംറ തീര്‍ത്ഥാടകർക്ക് വിലക്കേർപ്പെടുത്തി സൗദി
കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ ചികിത്സ പുരോഗമിക്കുകയാണ്. ഇബ്രാഹീം ഖലീല്‍ ഖാനോ മെഡിക്കല്‍ സെന്ററിലെ പ്രത്യേകം തയ്യാറാക്കിയ വാര്‍ഡിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗിയെ പരിചരിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. രോഗബാധേറ്റ വ്യക്തികള്‍ സംമ്പര്‍ക്കം പുലര്‍ത്തിയേക്കാവുന്ന ആളുകളെല്ലാം തന്നെ നിരീക്ഷണത്തിലുണ്ട്.