മനാമ: ‘കിംഗ് ഫഹ്ദ് കോസ്വേ’യുടെ പ്രവര്‍ത്തനം സാധാരണഗതിയില്‍ തുടരുന്നതായി കോസ്വേ അതോറിറ്റി. കോസ് വേ വഴി സൗദി അറേബ്യയിലേക്കും തിരികെ ബഹ്റൈനിലേക്കും യാത്രക്കാര്‍ സഞ്ചരിക്കുന്നുണ്ട്. കോസ് വേ പ്രവര്‍ത്തിക്കുന്നില്ലെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വ്യാജമാണെന്നും അതോറിറ്റി വ്യക്തമാക്കി.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ബഹ്റൈനില്‍ നിന്ന് സൗദിയിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിലച്ചുവെന്ന് വ്യാജ വാര്‍ത്തകള്‍ പരന്നിരുന്നു. പിന്നാലെയാണ് കോസ് വേ അതോറിറ്റി വിശദീകരണവുമായി രംഗത്തു വന്നത്.