മനാമ: പ്രളയ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഐ.സി.എഫ് ബഹ്റൈന്‍ കമ്മറ്റി നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ ആദ്യ ഗഡു കൈമാറി. കേരള മുസ്ലിം ജമാഅത്ത് ഉപാധ്യക്ഷന്‍ സി. മുഹമ്മദ് ഫൈസിക്കാണ് തുക ഐ.സി.എഫ് നേതാക്കള്‍ കൈമാറിയത്. കേരള മുസ് ലിം ജമാഅത്ത് പ്രഖ്യാപിച്ച പ്രളയ ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്.
പ്രകൃതി ദുരന്തത്തില്‍പ്പെട്ട് എല്ലാം നഷ്ടപ്പെട്ട മൂന്ന് കൂടുംബങ്ങള്‍ക്കാണ് ബഹ്റൈന്‍ ഐ.സി.എഫ് വീട് നല്‍കുന്നത്. ഫണ്ട് കൈമാറുന്ന ചടങ്ങില്‍ ഐ.സി.എഫ് നേതാക്കളായ സൈനുദ്ധീന്‍ സഖാഫി, എം.സി അബ്ദുല്‍ കരീം, സയ്യിദ് അസ്ഹര്‍ തങ്ങള്‍, സുലൈമാന്‍ ഹാജ്ജി,ഷമീര്‍ പന്നൂര്‍, അബൂബക്കര്‍ ലത്തീഫി, അബൂബക്കര്‍ ഹാജ്ജി വി.പി.കെ, ഉസ്മാന്‍ സഖാഫി, എന്നിവര്‍ സംബന്ധിച്ചു.