ഇറാനിൽ നിന്ന് മടങ്ങിയെത്തിയ മൂന്ന് ബഹ്റൈനി വനിതകൾക്ക് കൂടി രോഗബാധ: ബഹ്റൈനിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 36 ആയി

മനാമ: ഇറാനിൽ നിന്ന് മടങ്ങിയെത്തിയ മൂന്ന് ബഹ്റൈനി വനിതകൾക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂവരും പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷൻ വാർഡുകളിൽ ചികിത്സയിലാണ്. ഇതോടെ ബഹ്റൈനിൽ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 36 ആയി.

രോഗബാധയേറ്റവരെല്ലാവരും തന്നെ പ്രത്യേകം സജ്ജരാക്കിയ ആരോഗ്യ വിധഗ്ദരുടെ പരിചരണത്തിലാണെന്നും സുഖം പ്രാപിച്ചു വരുന്നതായും മന്ത്രാലയം പറഞ്ഞു. എയർപോർട്ടിലും ഇറാൻ അടക്കമുള്ള കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരിലും നിരീക്ഷണവും ജാഗ്രതയും തുടരുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.