മസ്‌കറ്റ്: ഒമാനില്‍ ആറ് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഒമാന്‍ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. രോഗികളെല്ലാവരും ഇറാനില്‍ നിന്നെത്തിയവരാണെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സൗദി അറേബ്യ, ബഹ്‌റൈന്‍, യു.എ.ഇ, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും നേരത്തെ കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്ത എല്ലാ കേസുകളും ഇറാനില്‍ യാത്ര ചെയ്തുവരുടേതാണ്.
അതേസമയം ഒമാനിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ പുതിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പൊതു പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് 19 വൈറസ് പടരാനുള്ള സാഹചര്യം കണക്കിലെടുത്ത് ഉംറ തീര്‍ത്ഥാടനത്തിന് സൗദി നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്‌റൈനും ഉംറ യാത്രകള്‍ നിര്‍ത്തലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യുഎഇയില്‍ 13 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ ഇതിനോടകം തന്നെ സുഖംപ്രാപിച്ചു കഴിഞ്ഞു. കുവൈറ്റില്‍ 25 പേര്‍ക്കാണ് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയലത്തിന്റെ കണക്കുകള്‍ പ്രകാരം ബുധനാഴ്ച വരെ രാജ്യത്ത് 33 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു.