മുന്‍ മന്ത്രി പി. ശങ്കരന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി

മനാമ: മുന്‍ ആരോഗ്യ ടൂറിസം വകുപ്പ് മന്ത്രിയും യു.ഡി.എഫ് ചെയര്‍മാനും ആയിരുന്ന അഡ്വ. പി. ശങ്കരന്റെ വിയോഗത്തില്‍ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി അനുശോചിച്ചു. കേരളാ വിദ്യാര്‍ത്ഥി യൂണിയന്‍ സ്‌കൂള്‍ യൂണിറ്റ് സെക്രട്ടറിയായി പൊതു പ്രവര്‍ത്തനം ആരംഭിച്ച പി ശങ്കരന്‍, തൃശൂര്‍ കേരള വര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, ഡി സി സി ജനറല്‍ സെക്രട്ടറി, ഡി സി സി പ്രസിഡന്റ്, കെ പി സി സി ജനറല്‍ സെക്രട്ടറി, തുടങ്ങിയ പാര്‍ട്ടിയുടെ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു

പിന്നീട് കോഴിക്കോട് പാര്‍ലമെന്റ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ്സിനെ കോഴിക്കോട് ജില്ലയില്‍ ശക്തമായ അടിത്തറ ഉണ്ടാക്കുവാന്‍ പ്രവര്‍ത്തിച്ച നേതാവായിരുന്നു ശങ്കരനെന്ന് ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ അനുശോചന യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു.